നിങ്ങളുടെ ക്രിതികള്‍‌, കവിതകള്‍‌, ലേഖനങ്ങള്‍‌ എന്നിവ അയച്ചു തരേണ്ട ഇ-മെയില്‍‌ വിലാസം‌ gmail.com. മെയില്‍‌ അയക്കുമ്പോള്‍‌ സബ്ജെക്റ്റില്‍‌ "For Munavvir" എന്ന് ടൈപ്പ് ചെയ്യാന്‍‌ പ്രത്യേകം‌ ശ്രദ്ധിക്കുക.

മുഹമ്മദ് നബി(സ.അ) ഹൈന്ദവ ദര്‍ശനങ്ങളില്‍

ലോകത്തിലെ അവസാനത്തെ പ്രവാകനായ മുഹമ്മദിനെ കുറിച്ച് ഹൈന്ദവ പുരാണങ്ഗകളില്‍ വന്ന മുന്നറിയിപ്പുകളാണ് ഇവിടെ നിങ്ഗള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ഇതിന്റെ പ്രസക്തി വളരെ വലുതാണ്. കല്‍ക്കി അവസാനത്തെ അവതാരംദശാവതാര സിദ്ധാന്ത പ്രകാരവും ശ്രീദേവി മഹാഭാഗവതത്തിലെ ഇരുപത്തിയാര് എന്ന തത്വ പ്രകാരവും കല്‍ക്കിയാണ് അവസാനത്തെ അവതാരം. കലിയുഗത്തിന്റെ പാരമ്യത്തില്‍ ദുഷ്ട ജന മര്‍ദ്ദകനായി കല്‍ക്കി അവതരിക്കുമെന്നാണ് വിശ്വാസം. കല്‍ക്കിയെ കുറിച്ച് ഹൈന്ദവ സങ്കല്‍പ്പത്തിന്റെ ഒരു ഏകദേശഹിത്രം ക്ഷേന്ദ്രന്‍്തന്റെ "ദശാവതാര ചരിത്രത്തിലെ" ധ്യാന ശ്ലോകത്തിലൂടെ വരച്ച് കാണിക്കുന്നുണ്ട്. അതിപ്രകാരമാണ്, “ നീരന്ധ്രമായ ഇരുളിന്റെ ചുരുളില്‍ നിന്ന് വിശ്വത്തെ വിമോചിപ്പിക്കുന്ന പ്രഭാതാര്‍ക്കനെ പോലെ, മ്ലേഛദോശം തീണ്ടാത്ത ശാന്തിസുന്ദരമായ് ഒരു ലോ‍കത്തിന്റെ ഉദയവുമായി കല്‍ക്കി പ്രത്യക്ഷപ്പെടും”. കല്‍ക്കി അവതാരം കൊണ്ട് വിവക്ഷിക്കുന്നത് മുഹമ്മദ് നബി (സ്വ.അ) യെ ആണെന്നാണ് പല ഗ്രന്ഥകാരന്മാരും സമര്‍ത്തിച്ചിട്ടുണ്ട്. വിഷ്ണു പുരാണം ഇരുപത്തിനാലാം അധ്യായത്തില്‍ പറയുന്ന കല്‍ക്കി സ്വഭാവങ്ഗളില്‍ പലതും മുഹമ്മദ് നബിയുമായി സാമ്യം പുലര്‍ത്തുന്നുവെന്നത് ഒരു വസ്തുതയാണ്.
ഏതാനും സാമ്യങ്ങള്‍ താഴെ ചേര്‍ക്കുന്നു.
  • കല്‍ക്കി അവസാനത്തെ അവതാരമാണ് കലിയുഗത്തിലാണ് അദ്ദേഹം അവതരിക്കുക. മുഹമ്മദ് നബി അവസാനത്തെ പ്രവാചകനാണ്. കലിയുഗം ആരംഭിക്കുന്നത് ബി.സി മൂവായിരത്തി ഒരുനൂറ്റി രണ്ടിലാണെന്നാണ് വാദിക്കപ്പെടുന്നത്. അപ്പോള്‍ മുഹമ്മദ് നബി ജനിച്ചത് കലിയുഗത്തിന്റെ പാരമ്യത്തില്‍ തന്നെയാണ്.കല്‍ക്കി അവതരിക്കുകസിംഫാലയെന്ന മണല്‍ ദ്വീപിലാണ്. മുഹമ്മദ് നബിയുടെ ജനനവും അറേബ്യന്‍ മണലാരണ്യത്തിലാണ്.
  • കല്‍ക്കിയുടെ പിതാവിന്റെ നാമം വിഷ്ണുഭഗത്ത് എന്നായിരിക്കും. വൈഷ്ണവ മത പ്രകാരമം ഏകദൈവത്തിന്റെ പേരാണ് വിഷ്ണു. ഭഗത്ത് എന്ന പദത്തിനര്‍ഥം ദാസന്‍ എന്നാണ്. മുഹമ്മദ് നബിയുടെ പിതാവിന്റെ പേരും അബ്ദുല്ല അഥവാ “ദൈവദാസന്‍” എന്നായിരുന്നു.
  • കല്‍ക്കിയുടെ മാതാവിന്റെ പേര് സുമതിയെന്നാണ്. ശാന്തിയെന്ന ധാതുവില്‍ നിന്നുണ്ടായ ആ പദത്തിന്റെ മുഹമ്മദ് നബിയുടെ മാതാവിന്റെ പേരും വിശ്വസ്തതയെന്ന അര്‍ഥം വരുന്ന ആമിന എന്നായിരുന്നു. കല്‍ക്കി പരശുരാമനില്‍ നിന്ന് മലയില്‍ വെച്ച് വിദ്യ സ്വീകരിക്കുമെന്ന് പറഞിരിക്കുന്നു. മുഹമ്മദ് നബി ദൈവീക സന്ദേശങ്ങള്‍ ആദ്യമായി സ്വീകരിച്ചത് ഒരു മലയില്‍ വെച്ചായിരുന്നു.
  • കല്‍ക്കി അദ്ദേഹത്തിന്റെ നാല് കൂട്ടാളികളോട്കൂടെ നിന്ന് അധര്‍മ്മത്തെ നശിപ്പിക്കുമന്ന് പ്രവചിച്ചിരിക്കുന്നു. മുഹമ്മദ് നബിയും തന്റെ നാല് പ്രധാനപ്പെട്ട കൂട്ടുകാരോട് കൂടെയാണ് (അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി (റ.അ) അസത്യത്തിനെതിരെ സമരം ചെയ്തത്.
  • കല്‍ക്കിയുടെ ആകാശാരോഹണത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നു. മുഹമ്മദ് നബിയും ആകാശാരോഹണം (മിഅറാജ്) നടത്തി.
  • കല്‍ക്കിയുടെ പിതാവ് അദ്ദേഹത്തിന്റെ ജനനത്തിനു മുന്‍പും മാതാവ് ജനിച്ചു കുറച്ച് കാലം കഴിഞ്ഞും പ്രസ്താവിച്ചിരിക്കുന്നു. മുഹമ്മദ് നബിയുടെ പിതാവ് അദ്ദേഹത്തിന്റെ ജനനത്തിന് മുന്‍പും മാതാവ് ജനിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷവും ഇഹലോകവാസം വെടിഞ്ഞു. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ കല്‍ക്കി അറേബ്യയില്‍ ജനിച്ച മുഹമ്മദ് നബിയാണെന്ന് അഭിപ്രായപ്പെടുന്ന ഒരു പാട് പണ്ഡിതന്മാരുണ്ട്. ഈ നിഗമന പ്രകാരം അധര്‍മ്മത്തിന്റെ സംഹാരാര്‍ത്ഥം അവസാനത്തെ അവതാരവും ഈ ഭൂമിയില്‍ വന്ന് കഴിഞ്ഞു.

  • 0 Responses

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    ഈ ലേഖനത്തെ കുറിചുള്ള നിങ്ങളുടെ അഭിപ്രായം‌ ഇവിടെ ടൈപ്പ്‌ ചയ്യുക
    മലയാളത്തില്‍‌ ടൈപ്പ് ചെയ്യാന്‍‌ താഴെയുള്ള ലിങ്കില്‍‌ ക്ലിക്ക് ചെയ്യുക. ടൈപ്പ് ചെയ്തതിനു ശേഷം‌ copy ചെയ്തു comments ബോക്സില്‍ paste ചെയ്യുക.
    http://www.google.co.in/transliterate/indic/Malayalam

    Next previous home

    സുഹുര്‍‌ത്തേ സ്വാഗതം‌